പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്ക, നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി

പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്ക. ജനവിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം പ്രമേയം പാസാക്കിയത് ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ പി അബ്ദുള്ളക്കുട്ടിയും, ബിജെപി നേതാക്കളും അഭ്യന്തരമന്ത്രിയുമായും, ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി.

പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ലക്ഷദ്വീപ് ബിജെപി നേതൃത്വം പുനര്‍വിചിന്തനം നടത്തുന്നത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായി വെവ്വേറെ കൂടികാഴ്ച നടത്തി. ജനകള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

കേരളാ നിയമസഭ പാസാക്കിയ പ്രമേയം ലക്ഷദ്വീപ്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടിയെന്നും ലക്ഷദ്വീപിനൊപ്പം കേരളം ഉണ്ടെന്നുള്ളത് ദ്വീപിലെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുവെന്നും മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു.

അതേസമയം, ലക്ഷദ്വീപിന്‍റെ പാരമ്പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി ലക്ഷദ്വീപില്‍ നിന്നുള്ള ബിജെപി നേതാക്കളും പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്തേ വികസനം നടത്തുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞതായി അബ്ദുള്ള കുട്ടിയും പ്രതികരിച്ചു. ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജെപി ദേശീയ നേതൃത്വവും പുനരലോചനകള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News