പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു. ഇനി മുതല്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരും. ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച നടപടിക്കെതിരെ മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചത്തിന് പിന്നാലെയാണ് നിര്‍ണായക നീക്കം. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇന്ന് ദില്ലിയില്‍ ഹാജരാകാതിരുന്ന അലാപന്‍ ബന്ദോപാധ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

കേന്ദ്രസര്‍ക്കാര്‍ മമത ബനര്ജി പോര് മുറുകുകയാണ്. കേന്ദ്രസര്‍ക്കാര്‍ തിരിച്ചു വിളിച്ച ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായ ഇനി മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ആകും. മൂന്ന് വര്‍ഷമാണ് മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക. ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

നിലവിലെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ ദില്ലിയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് മമത കത്തില്‍ വ്യക്തമാക്കിയിരുന്നു. ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ദില്ലിയില്‍ ഹാജരാകാതിരുന്ന ബന്ദോപാധ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബന്ദോപാധ്യായയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് മമതയുടെ നിര്‍ണായക നീക്കം.

അതേസമയം, അലാപന്‍ ബന്ദോപാധ്യായ വിരമിച്ചതിന് തൊട്ട് പിന്നാലെ എച് കെ ദ്വിവേദി ബംഗാള്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കാത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വരും ദിവസങ്ങളില്‍ പോര് കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News