കനത്ത മഴയിലും കാറ്റിലും വീണ മരത്തിന്റെ കുറ്റി സംരക്ഷിക്കണമെന്നാവശ്യം:പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്‌റ്റ് വൈറലാകുന്നു

തലസ്ഥാന നഗരത്തിൽ കനത്ത മഴയിലും കാറ്റിലും വീണ മരത്തിന്റെ കുറ്റി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്‌റ്റാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വേരുകളടങ്ങുന്ന കുറ്റി വിറകുകളാക്കാതെ ശിൽപ്പമാക്കി സംരക്ഷിക്കണമെന്നാണ് ഈ ഉദ്യോ​ഗ​സ്ഥന്റെ ആവശ്യം.

പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് ആർ പങ്കുവച്ചിരിയ്ക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“ഈ വൃക്ഷത്തിന്റെ അവശേഷിപ്പിനെ വെറും വിറകുകൊള്ളിയാക്കരുത് ! കവടിയാർ വെള്ളയമ്പലം റോഡിൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയായ സിംഫണിക്ക്(സുമാനുഷം) മുന്നിൽ നിന്നിരുന്ന ഒരു മരത്തിൻ്റെ അവശേഷിപ്പിൻ്റെ ചിത്രമാണിത്. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള ഈ മരത്തിൻ്റെ ശിഖരങ്ങൾ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സിംഫണിയുടെ ഗാർഡ് റൂമിന് മുകളിലൂടെ ഒടിഞ്ഞുവീണതിനെ തുടർന്ന് വെട്ടിമാറ്റിയിരുന്നു. ഇപ്പോൾ ഇത് തായ് തടിയുടെ കുറ്റിമാത്രമായി അവശേഷിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ഒരു ജെസിബി കൊണ്ടുവന്ന് ഇതിനെ മാന്തിയെടുത്ത് കളഞ്ഞേക്കാം; വിറക് കഷണങ്ങളായി മാറിയേക്കാം. എന്നാൽ ശില്പചാരുതയുള്ള ഏതെങ്കിലും ഒരാളുടെ കൈയ്യിൽ ഇത് കിട്ടുകയാണെങ്കിൽ ഇങ്ങനെ തന്നെ ഇ സ്ഥലത്തു നിലനിര്ത്തി തിരുവനന്തപുരത്തിൻ്റെ ചരിത്രമോ സംസ്കാരമോ വെളിവാക്കാൻ കഴിയുന്ന ഒരു ദാരുശില്പമാക്കി മാറ്റി ജീവിപ്പിക്കാൻ കഴിഞ്ഞേക്കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News