മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനുള്ളിലെ ഏറ്റവും കുറവ് കൊവിഡ് കണക്കുകള്‍ രേഖപ്പെടുത്തി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 15,077 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3 മാസത്തിനുള്ളില്‍ ഏറ്റവും കുറവ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് മരണ സംഖ്യയിലും ഗണ്യമായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 184 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 95,344 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 57,46,892 ആയി രേഖപ്പെടുത്തി.

33,000 പേര്‍ക്ക് അസുഖം ഭേദമായി. സംസ്ഥാനത്തെ കോവിഡ് -19 മരണനിരക്ക് ഇപ്പോള്‍ 1.66 ശതമാനവും പോസിറ്റിവിറ്റി നിരക്ക് 16.39 ശതമാനവുമാണ്.

ദിനംപ്രതി പുതിയ കേസുകളില്‍ കുറവുണ്ടായതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുംബൈയില്‍ ഇളവുകള്‍ നല്‍കും. അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.

മുംബൈയില്‍ 666 പുതിയ കേസുകള്‍ രേഖപ്പെടുത്തി. നഗരത്തിലെ രോഗികളുടെ എണ്ണം 705,288 ആയി ഉയര്‍ന്നു. 29 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മുംബൈയിലെ മരണസംഖ്യ 14,826 ആയി ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here