ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Monday, August 15, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Pinarayi Vijayan : കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

    Pinarayi Vijayan :” സവർക്കർക്ക് പ്രധാനമന്ത്രി ബഹുമതി ചാർത്തിക്കൊടുത്തു ” : മുഖ്യമന്ത്രി

    കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്

    Prakash Karat: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് RSS മാത്രം: പ്രകാശ് കാരാട്ട്

    M. A. Baby : അക്രമമാണ് RSSന്റെ രാഷ്ട്രീയ പ്രവർത്തനം : എം എ ബേബി

    M. A. Baby : അക്രമമാണ് RSSന്റെ രാഷ്ട്രീയ പ്രവർത്തനം : എം എ ബേബി

    Cheteshwar Pujara smashes highest score by Sussex player in List A format

    Cheteshwar Pujara smashes highest score by Sussex player in List A format

    Mouth Wash: മൗത്ത് വാഷ് ഉപയോഗിക്കുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

    Mouth Wash: മൗത്ത് വാഷ് ഉപയോഗിക്കുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

    Durand Cup : ഡ്യൂറന്റ്‌ കപ്പ്‌ 
നാളെ തുടങ്ങും

    Durand Cup : ഡ്യൂറന്റ്‌ കപ്പ്‌ 
നാളെ തുടങ്ങും

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

by ന്യൂസ് ഡെസ്ക്
1 year ago
ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍
Share on FacebookShare on TwitterShare on Whatsapp

Read Also

independence day : സ്വാതന്ത്ര്യച്ചിറകില്‍; നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളുമായി സംസ്ഥാനം

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം;വിപുലമായ ആഘോഷത്തിനൊരുങ്ങി കേരളം|Independence Day

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജനങ്ങളുടെ ഉപജീവന മാര്‍ഗം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാനുള്ള നടപടികളും അവര്‍ സ്വീകരിച്ചുവരുന്നു. ഒരു ജനതയെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദേശീയ സ്വാതന്ത്ര പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കാനാവൂ എന്നും മന്ത്രി കുറിച്ചു.

പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വ്വമായിത്തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്.

ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയെ നേരിടുന്നതിന് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ തുടര്‍ന്നും വികസിച്ചുവരികയായിരുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപില്‍ ഉണ്ടായി.
പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വ്വമായിത്തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്.

ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവയെ നേരിടുന്നതിന് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ തുടര്‍ന്നും വികസിച്ചുവരികയായിരുന്നു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനമെന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പിലാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവയ്ക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ നേതൃത്വം നല്‍കുന്നത്.

ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയെല്ലാം ഇല്ലാതാക്കി ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള നടപടികള്‍ തുടരുന്നു. ജില്ലാ പഞ്ചായത്തിന്റെയും വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ നിന്നും മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, കാര്‍ഷികം എന്നീ വകുപ്പുകള്‍ എടുത്തുമാറ്റുകയാണ്.
ഈ വകുപ്പുകളില്‍ നേരിട്ട് ഇടപെടാന്‍ അധികാരമില്ലാതിരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അതിനുള്ള അധികാരവും ഒരു ഉത്തരവിലൂടെ നല്‍കിയിരിക്കുകയാണ്. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ച് ദ്വീപിന്റെ സ്വാഭാവികമായ ജനാധിപത്യക്രമത്തെ തകര്‍ക്കുകയാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിവിചിത്രമായ ഉത്തരവും അവതരിപ്പിക്കുകയാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സമീപനം നമ്മുടെ രാജ്യത്ത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. അതും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ദ്വീപിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അവരുടെ ജനാധിപത്യപരമായ അവകാശം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാവുക. ദ്വീപ്‌സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും സംസ്‌കാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ നിലനില്‍ക്കുന്ന നിയമമാണ് ദ്വീപിന് പുറത്തുള്ള ആര്‍ക്കുമിവിടെ ഭൂമി വാങ്ങാന്‍ അവകാശമില്ലായെന്നത്. ഇന്ത്യയില്‍ പലയിടത്തും നിലനില്‍ക്കുന്ന നിയമവുമാണിത്. എന്നാല്‍ അതിനും മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങളും നടപ്പിലാക്കുകയാണ്.

ഒരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശവും പുതുക്കണമെന്ന നിര്‍ദ്ദേശവും വന്നുകഴിഞ്ഞു. ഇതിന് വീഴ്ച വന്നാല്‍ രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും ഒരോ ദിവസം 20,000 രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശവും വന്നുകഴിഞ്ഞു. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്നവര്‍ക്ക് തീര്‍ത്തും അപ്രാപ്യമായ നടപടിയാണ് വന്നുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബര്‍ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗവുമായിരുന്നു.
കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവിതക്രമവും സാംസ്‌കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ കൊച്ചിയിലുമാണ്.

ചരക്കുകള്‍ വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂര്‍ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനില്‍ക്കുന്ന ഈ പാരസ്പര്യ ബന്ധത്തെ തകര്‍ക്കുവാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സാംസ്‌കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷതകള്‍ക്കും അവിടത്തെ തനതു ജീവിതരീതികള്‍ക്കുംമേല്‍ കടന്നുകയറ്റം നടത്തുന്ന നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ജനതയുടെ ജീവിത സവിശേഷതകളെ തകര്‍ക്കപ്പെടുന്ന പരിശ്രമങ്ങള്‍ നടന്നിടത്തെല്ലാം ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെ സ്വന്തം നാട്ടില്‍ അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങള്‍ പലയിടത്തുമുണ്ട്. അതു പാഠമാകണം. അത്തരം ഹീനമായ പ്രവൃത്തികള്‍ ഇന്ത്യയിലുണ്ടാവരുത്.

രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരെ നില്‍ക്കുന്ന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ലക്ഷ ദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു.
അത് ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യന്‍ ജനതയുടെയാകെ മനസ്സില്‍ ഉയരുന്നു. കേരളം ആ ആശങ്ക പങ്കു വയ്ക്കുന്നു. കൊളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമയ്ക്കുമേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് തീര്‍ത്തും അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്.

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്. ജനതയുടെ സംസ്‌കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിത്തീര്‍ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ ഉപജീവന മാര്‍ഗം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാനുള്ള നടപടികളും അവര്‍ സ്വീകരിച്ചുവരുന്നു. ഒരു ജനതയെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദേശീയ സ്വാതന്ത്ര പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കാനാവൂ.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന പ്രമേയം കേരള നിയമസഭ ഐകണ്‌ഠ്യേന പാസാക്കി.

Tags: BigstoryFeaturedk n balagopalKERALAkerala newsLakshadweepLatestMinistersave lakshadweepViews
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Pinarayi Vijayan : കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി
Big Story

Pinarayi Vijayan :” സവർക്കർക്ക് പ്രധാനമന്ത്രി ബഹുമതി ചാർത്തിക്കൊടുത്തു ” : മുഖ്യമന്ത്രി

August 15, 2022
Cheteshwar Pujara smashes highest score by Sussex player in List A format
English

Cheteshwar Pujara smashes highest score by Sussex player in List A format

August 15, 2022
കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വ്വീസ് നടത്തും 
English

Commuters can travel any distance for Rs 10 on Kochi Metro on Independence Day

August 15, 2022
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്
Kerala

Prakash Karat: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് RSS മാത്രം: പ്രകാശ് കാരാട്ട്

August 15, 2022
M. A. Baby : അക്രമമാണ് RSSന്റെ രാഷ്ട്രീയ പ്രവർത്തനം : എം എ ബേബി
Big Story

M. A. Baby : അക്രമമാണ് RSSന്റെ രാഷ്ട്രീയ പ്രവർത്തനം : എം എ ബേബി

August 15, 2022
Cheteshwar Pujara smashes highest score by Sussex player in List A format
English

Cheteshwar Pujara smashes highest score by Sussex player in List A format

August 15, 2022
Load More

Latest Updates

Pinarayi Vijayan :” സവർക്കർക്ക് പ്രധാനമന്ത്രി ബഹുമതി ചാർത്തിക്കൊടുത്തു ” : മുഖ്യമന്ത്രി

Cheteshwar Pujara smashes highest score by Sussex player in List A format

Commuters can travel any distance for Rs 10 on Kochi Metro on Independence Day

Prakash Karat: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് RSS മാത്രം: പ്രകാശ് കാരാട്ട്

M. A. Baby : അക്രമമാണ് RSSന്റെ രാഷ്ട്രീയ പ്രവർത്തനം : എം എ ബേബി

Cheteshwar Pujara smashes highest score by Sussex player in List A format

Don't Miss

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

August 13, 2022

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Pinarayi Vijayan :” സവർക്കർക്ക് പ്രധാനമന്ത്രി ബഹുമതി ചാർത്തിക്കൊടുത്തു ” : മുഖ്യമന്ത്രി August 15, 2022
  • Cheteshwar Pujara smashes highest score by Sussex player in List A format August 15, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE