രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു ; 40 വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കെന്ന് കണക്കുകള്‍

രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. മൈനസ് 7.3 ശതമാനമാണ് 2020-21 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്. 40 വര്‍ഷത്തിലെ ഏറ്റവും മോശമായ വളര്‍ച്ച നിരക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് വ്യാപനവും, മുന്‍കരുത്തലില്ലാതെയുള്ള ലോക്ഡൗണുമാണ് സമ്പത്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചത്.

202021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ച നെഗറ്റീവ് 7.3 ശതമാനമായി കുത്തനെ കുറഞ്ഞു. അവസാന രണ്ട് പാദത്തില്‍ നേരിയ വര്‍ധന രവഖപ്പെടുത്തിയെങ്കിലും ആകെയുള്ള വളര്‍ച്ച നിരക്കില്‍ അവ പ്രതിഫലിച്ചില്ല. അവസാനപാദത്തില്‍ ജിഡിപി വളര്‍ച്ച 1.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

മോഡി സര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക നയങ്ങള്‍ തന്നെയാണ് വളര്‍ച്ചൈ നിരക്ക് തകരാന്‍ കാരണം. കൊവിഡും, മുന്‍കരുതലില്ലാതെയുള്ള ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി ഡി പി വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്.ലോക് ഡൗണിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ നിശ്ചലമായതോടെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ച നെഗറ്റീവ് 24.4 ശതമാനമായി കുത്തനെ താഴ്ന്നിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാംപാദത്തില്‍ വളര്‍ച്ച നെഗറ്റീവ് 7.5 ശതമാനമായി.

എന്നാല്‍, കൊവിഡിന്റെ ഒന്നാം തരംഗം കുറയുകയും ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും ചെയ്തതോടെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 0.4 ശതമാനമായി ഉയര്‍ന്നിരുന്നു. അവസാനപാദം ആയപ്പോഴേക്കും വളര്‍ച്ച 1.6 ശതമാനമായി ഉയര്‍ന്നു. നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ പുരോഗതിയാണ് അവസാനപാദത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണകരമായത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ധനകമ്മി 18.21 ലക്ഷം കോടിയാണ്. ജിഡിപിയുടെ 9.3 ശതമാനമാണിത്. 9.5 ശതമാനം വരെ ധനക്കമ്മി ഉയരാം എന്നായിരുന്നു ബജറ്റിലെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here