പ്രവേശനോത്സവത്തിന് ഒരുങ്ങി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍

അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിനായി എറണാകുളം ജില്ല പൂര്‍ണ്ണ സജ്ജം. വീട് ഒരു വിദ്യാലയം എന്ന ആശയത്തെ ആസ്പദമാക്കി വീട്ടകങ്ങള്‍ അലങ്കരിച്ച് കുട്ടികളുടെ ദിനമായി അധ്യയന വര്‍ഷാരംഭം ആഘോഷിക്കും. ഇതിനായി പല വിദ്യാലയങ്ങളും അലങ്കാര വസ്തുക്കളും ബലൂണുകളും അടക്കം പാഠപുസ്തകത്തോടൊപ്പം നല്‍കി.

പ്രൈമറി വിദ്യാലയങ്ങള്‍ക്കുള്ള കൈത്തറി യൂണിഫോം, 1-10 വരെ ക്ലാസ്സുകള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തു. നവാഗതര്‍ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടും, വാട്‌സാപ്പ് മുഖേനയും ഓരോ സ്‌കൂളുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.ജില്ലയിലെ എല്ലാ ജനപ്രതിനിധികളും ,വിവിധ വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

പ്രസിദ്ധചലചിത്ര താരങ്ങള്‍, എഴുത്തുകാര്‍ഗായകര്‍, കലാസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും. ഓണ്‍ലൈന്‍ ആണെങ്കിലും ഏറ്റവും മികച്ച രീതില്‍ കുട്ടികള്‍ക്ക് ഏറ്റവും ഹൃദ്യമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News