മൂന്ന് കൊവിഡ് രോഗികള്‍ മാത്രം താമസിക്കുന്ന വീട്ടിലെ ബാത്ത് റൂമില്‍ മൂര്‍ഖന്‍ പാമ്പ് കയറിയ സംഭവവുമായി ബന്ധപ്പെട്ട് രക്ഷയ്‌ക്കെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും അടിയന്തിര സഹായം നല്‍കിയ വി കെ പ്രശാന്ത് എംഎല്‍എയെയും അഭിനന്ദിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം.
കൊവിഡ് രോഗികള്‍ക്ക് അടിയന്തിര സഹായം നല്‍കിയ സര്‍ക്കാര്‍ സംവിധാനത്തെയും കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ മികവുറ്റ പ്രവര്‍ത്തനത്തെക്കുറിച്ചും വിവരിച്ചുകൊണ്ട്് ജോണ്‍ മുണ്ടക്കയം കുറിച്ച ഫേസ്ബുക്ക് കുറിപ്പിലാണ് വി കെ പ്രശാന്ത് എംഎല്‍എയുടെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും അടിയന്തിര ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കിയത്.
തുടര്‍ ഭരണം എന്തുകൊണ്ട് ഉണ്ടായി എന്നറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇനി പാഴൂര്‍ പടിയില്‍ പോയി പ്രശ്‌നം വയ്ക്കണോ? എന്നും ജോണ്‍ മുണ്ടക്കയം ചോദിച്ചു.
ജോണ്‍ മുണ്ടക്കയത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
കോവിഡുള്ള വീട്ടില്‍ മൂര്‍ഖന്‍ കയറിയാല്‍
തിരുവനന്തപുരത്ത് ശാസ്തമംഗലം പൈപ്പും മൂട്ടിലെ ഒരു വീട്ടില്‍ ഇന്നുണ്ടായതാണ്. . വീടിന്റെ .ബാത്‌റൂമില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടു വീട്ടുകാര്‍ നിലവിളിച്ചു.. ആരും വന്നില്ല.വീട്ടിലുള്ളവര്‍ ഫോണില്‍ അയല്‍വാസിക ളുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടു. ആരും അടുത്തില്ല.പാമ്പിനെ പേടിച്ചല്ല. പാമ്പിനേക്കാള്‍ ഭീകരനായ കോവിഡിനെ പേടിച്ച് . കാരണം വീട്ടില്‍ താമസിക്കുന്ന മൂന്നുപേരും കോവിഡ് രോഗികളായിരുന്നു.ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് സ്ഥലത്തെ ചെറുപ്പക്കാരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.അവര്‍ ആദ്യം സ്ഥലം എംഎല്‍എ വികെ പ്രശാന്ത് വഴി കോവിഡ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.തുടര്‍ന്ന് സ്‌നേക് പീഡിയ മൊബൈല്‍ ആപ് വഴി വനംവകുപ്പിലെ ഔദ്യോഗിക പാമ്പുപിടുത്തക്കാരെ അറിയിച്ചു. എല്ലാവരും പാമ്പുപിടുത്തക്കാരെ കാത്തിരിക്കുമ്പോള്‍ രോഗികളില്‍ ഒരാള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസ് അളവ് കുറഞ്ഞു സ്ഥിതി മോശമാകുന്നു എന്ന അറിയിപ്പ് ചെറുപ്പക്കാര്‍ക്ക്എത്തി.
ചെറുപ്പക്കാര്‍ വിവരമറിയിച്ചതനുസരിച്ച് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് പിപി ഇ കിറ്റ് ധരിച്ച് വോളന്റിയര്‍മാര്‍ എത്തി രോഗിക്ക് മരുന്ന് അടിയന്തര നല്‍കി. അല്‍പ്പം വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലാകു മായിരുന്നു. ഇതിനിടെ പാമ്പുപിടുത്തക്കാരനായ ബാവ സുരേഷിനേയും ചെറുപ്പക്കാര്‍ വിളിച്ചു വരുത്തി. ബാവ പി. പി ഇ കിറ്റ് ധരിച്ച് വീടിനുള്ളില്‍ കടന്ന് പാമ്പിനെ ജീവനോടെ പിടികൂടി.
വാലറ്റം
തുടര്‍ ഭരണം എന്തുകൊണ്ട് ഉണ്ടായി എന്നറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇനി പാഴൂര്‍ പടിയില്‍ പോയി പ്രശ്‌നം വയ്ക്കണോ?
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.