രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ദ്ധനവ്; ഡീസലിന് 90 കടന്നു

കൊവിഡ് ദുരിത കാലത്ത് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും, ഡീസലിന് 91.78 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോളിന് 94.71നും ഡീസലിന് 90.09 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി പതിനേഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്. മുപ്പതു ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയും കൂട്ടിയിട്ടുണ്ട്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here