കൊടകര കുഴല്‍പ്പണക്കേസ്: ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഇല്ലായിരുന്നുവെന്ന് കണ്ടെത്തല്‍

ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ധര്‍മ്മരാജനെ നിരന്തരം ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മൊഴി. തെരഞ്ഞെടുപ്പ് സാമ?ഗ്രികളുമായല്ല ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കുഴല്‍പ്പണവുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്റെ മൊഴി നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News