റഷ്യയുടെ സ്പുട്‌നിക് വാക്സിന്‍ ഇന്നെത്തും

റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന്‍ സ്പുട്നിക് വിയുടെ മൂന്നാമത്തെ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍ 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വാക്സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍ അറിയിച്ചു.

അതിനിടെ രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുറയുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം ഒന്നേകാല്‍ ലക്ഷമാണ് രാജ്യത്തെ പ്രതിദിന രോഗികള്‍. മരണസംഖ്യ മൂവായിരത്തിന് താഴെയായി കുറഞ്ഞു. പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 478 പേര്‍ മരിച്ചു. മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News