മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ അടുത്ത 15 ദിവസത്തേക്ക് നീട്ടിയെങ്കിലും രോഗവ്യാപനം കുറവായ മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം ജൂണ്‍ ഒന്നുമുതല്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് കാലത്ത് ഏഴ് മുതല്‍ 11 വരെ എന്നത് ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാനാകും. കൊവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തില്‍ കുറവും ഓക്‌സിജന്‍ സൗകര്യങ്ങളുള്ള കിടക്കകളില്‍ രോഗികള്‍ 40 ശതമാനത്തില്‍ കുറവുമുള്ള നഗരങ്ങളിലായിരിക്കും ഇളവുകള്‍ അനുവദിക്കുന്നത്. മറ്റു മേഖലകളില്‍ പഴയ നിയന്ത്രണങ്ങള്‍ തുടരുവാനാണ് തീരുമാനം.

നഗരത്തിലെ ഷോപ്പിംഗ് മാളിനകത്തല്ലാത്ത കടകളുടെ കാര്യത്തില്‍ പ്രദേശത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ വാരാന്ത്യത്തില്‍ ഇളവുകള്‍ ബാധകമല്ല.

രോഗവ്യാപനം കുറവുള്ള മേഖലകളില്‍ ഓണ്‍ലൈന്‍ വഴി അവശ്യവസ്തുക്കളല്ലാത്തവയും ഇനി മുതല്‍ വിതരണം ചെയ്യാം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തി. കാര്‍ഷിക സംബന്ധമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പോസിറ്റിവിറ്റി റേറ്റ് 20 ശതമാനത്തില്‍ കൂടുതലും 75 ശതമാനത്തിലധികം ഓക്‌സിജന്‍ കിടക്കകളും ഉപയോഗത്തിലാണെങ്കില്‍ ആ ജില്ലകളുടെ അതിര്‍ത്തികള്‍ അടയ്ക്കുവാനാണ് തീരുമാനം. ജില്ലകള്‍ തോറും നടത്തുന്ന അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും വേണ്ട മാറ്റങ്ങള്‍ വരുത്തും.

ചരക്കുവാഹനങ്ങളുടെ ഗതാഗതത്തിന് തടസ്സമുണ്ടാവില്ല. എന്നാല്‍ മറ്റു സ്വകാര്യ വാഹനങ്ങള്‍ വൈകീട്ട് മൂന്നിന് ശേഷം ഓടുന്നതിന് നിയന്ത്രണമുണ്ടാകും. പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു രക്ഷിതാവിനൊപ്പം യാത്ര ചെയ്യുന്നതിന് വിലക്കില്ല. ജൂണ്‍ 15 വരെ ഈ നിയന്ത്രണങ്ങള്‍ തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News