അണ്ടർ-21 യുവേഫ യൂറോ ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി

അണ്ടർ-21 യുവേഫ യൂറോ ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ജൂൺ 3ന് നടക്കുന്ന ആദ്യ സെമിയിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും. ജൂൺ 4 ന് നടക്കുന്ന രണ്ടാം സെമിയിൽ നെതർലണ്ട്സിന് ജർമനിയാണ് എതിരാളി.

വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ സ്പെയിൻ ക്രൊയേഷ്യയെയും നെതർലണ്ട്സ് ഫ്രാൻസിനെയും തോൽപിച്ചു. മറ്റ് മത്സരങ്ങളിൽ പോർച്ചുഗൽ ഇറ്റലിയേയും ജർമനി ഡെന്മാർക്കിനെയും പരാജയപ്പെടുത്തി.

ജൂൺ 6ന് രാത്രി 12.30ന് സ്ലൊവേന്യയിലെ സ്റ്റോസിസ് സ്പോർട്സ് പാർക്ക് സ്‌റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. സ്പെയിനാണ് ടൂർണമെൻറിൽ നിലവിലെ ചാമ്പ്യന്മാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News