കീം: ഇന്ന് മുതല്‍ ജൂണ്‍ 21 വരെ അപേക്ഷിക്കാം

കേരള എന്‍ജിനീയറിങ്ങ്/ ഫാര്‍മസി/ ആര്‍ക്കിടെക്ചര്‍/ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ 01 മുതല്‍ ജൂണ്‍ 21 വരെ അപേക്ഷിക്കാം. വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ജൂണ്‍ 21നകം അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. മറ്റ് അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്നതിന് ജൂണ്‍ 30വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷയും അനുബന്ധ രേഖകളും തപാല്‍മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.

അപേക്ഷകന്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ എല്ലാ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനോ ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. സംസ്ഥാനത്ത് എം ബി ബി എസ്, ബി ഡി എസ്, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനും കീം ഓണ്‍ലൈനായി അപേക്ഷിക്കണം.

എം ബി ബി എസ്/ ബി ഡി എസ്/ മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് എന്‍ ടി എ നടത്തുന്ന നീറ്റ് യു ജി 2021 റാങ്കിന്റെ അടിസ്ഥാനത്തില്‍ കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന സംസ്ഥാന റാങ്കില്‍ നിന്നാണ് കേരളത്തില്‍ പ്രവേശനം. കേരളത്തിലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം. കേരളാ എഞ്ചിനീയറിങ്ങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതല്‍ 12:30 വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2:30 മുതല്‍ 5:00 മണി വരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്) പരീക്ഷയുമാണ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here