വിര്‍ച്വല്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

പുതിയ അധ്യയന വർഷത്തിന് സംസ്ഥാനത്ത് വിർച്വലായി തുടക്കം. പ്രവേശനേതാസവം മുഖ്യമന്ത്രി പിണറായി വിജയ‍ൻ ഒാൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇത് പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ക്ളാസുകൾ ഘട്ടം ഘട്ടമായി ഒാൺലൈൻ ക്ളാസുകളാക്കുക്കയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകൾ ആയി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് വരുന്ന കാലം. മഹാമാരി ആ ലോകത്തെ ഇന്ന് വ‍ഴിമാറ്റിയത് ഡിജിറ്റൽ ലോകത്തെയ്ക്കാണ്. ഫസ്റ്റ്ബെൽ 2.0 വെ‍ഴ്ഷൻ. ചരിത്രം സൃഷ്ടിച്ച് വിർച്വലായി പ്രവേശനേത്സവത്തിലൂടെ അറിവിന്‍റെ പുതു ലോകത്തെയ്ക്ക് കൂട്ടികളെ കൂട്ടുമ്പോൾ പ്രത്യാശയും ആശംസയും മുഖ്യമന്ത്രി നേർന്നു അവർക്ക്.

ഓൺലൈൻ ക്ളാസുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശി‍വൻകുട്ടി പറഞ്ഞു

ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ പ്രവേശനോത്സവം കുട്ടികൾ വീടുകളിൽ ആഘോഷിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ,ശ്രീകുമാരൻ തമ്പി, പി ടി ഉഷ, ബെന്യാമിൻ,ഗോപിനാഥ് മുതുകാട്,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. മന്ത്രിമാരായ ആന്‍റണി രാജു, ജി ആർ അനിൽ തുടങ്ങിയവരും സംസ്ഥാന തല ഉദ്ഘാടനം നടന്ന തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News