അഞ്ച് വർഷത്തിനുള്ളിൽ തീരപ്രദേശത്തെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തീരപ്രദേശത്തെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ സൈന്യമാണ് അവർക്കുണ്ടാകുന്ന വിഷമം സർക്കാരിൻ്റെ വിഷമം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ധേഹം.

കടൽക്ഷോഭവും ചുഴലിക്കാറ്റും കാരണം തീരപ്രദേശത്തെ ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപെട്ട് പി സി വിഷ്ണുനാഥ് എം എൽ എ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് നൽകിയ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സ്ഥിതി ഗൗരവമായി കാണുന്നു.അടുത്ത അഞ്ച് വർഷത്തിനിടെ തീരത്തെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാലാവസ്ഥ വ്യതിയാനം.
ശംഖുംമുഖത്ത് ഓരോ വർഷവും രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. ആ തീരത്തെ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരപ്രദേശത്ത് ദുരന്തം ദുരിതമായി പെയ്തിറങ്ങുകയാണ് അഞ്ച് വർഷം കൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അഭിനന്ദനാർഹമാണ്.എന്നാൽ കഴിഞ്ഞ സർക്കാരിൻ്റെ അഞ്ച് വർഷത്തെ വിമർശിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News