രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു

24 മണിക്കൂറിനിടെ 1,27,510 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,795 മരണം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ 54 ദിവസത്തിനിടെ ഏറ്റവും കുറവ് കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.ദില്ലിയിൽ മദ്യം വീട്ടിൽ എത്തിക്കാനൊരുങ്ങി ദില്ലി സർക്കാർ.
ഓണലൈൻ വഴി ബുക്ക് ചെയ്ത് മദ്യം വാങ്ങാമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ മാസ് വാക്‌സിനേഷൻ നടത്തുമെന്ന് കേന്ദ്രം.

രാജ്യത്തിന് ആശ്വാസമായി കൊവിഡ് പ്രതിദിനകേസുകൾ ഒന്നര ലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 1,27,510 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ എറ്റവും കുറഞ്ഞ പ്രതിദിന വർധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്ത് ഏപ്രിൽ 28ന് ശേഷം ആദ്യമായി കോവിഡ് മരണനിരക്ക് ആയിരത്തിൽ താഴെയെത്തി.24 മണിക്കൂറിനിടെ 2,795 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത് . രാജ്യത്ത് കോവിഡ് രോഗമുക്തി 92.09 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഓഗസ്റ് മാസത്തിൽ രാജ്യത്ത് 20-25 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. ഒരു ദിവസം 1 കൊടിയോളം വാക്‌സിൻ വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പിലാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബിയോടെക്, സ്പുട്ണിക് എന്നീ കമ്പനികളുടെ സഹകരണത്തോടെ യാണ് മാസ്സ് വാക്‌സിൻ ഡ്രൈവ് നടത്തുകയെന്ന് കേന്ദ്രം പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ യുകെയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത B.1.525 കോവിഡ് വകബേധത്തിന് തെലങ്കാനയിൽ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. ലോകാരോഗ്യ സംഘടന വകഭേദമായി പട്ടികയിൽ ഉൾപ്പെടുത്തിയ UK വകഭേതം തെലങ്കാനായിലെ 16 സാമ്പിലുകളിലാണ് കണ്ടെത്തിയത്. അതേ സമയം ദില്ലിയിൽ മദ്യം ഹോം ഡെലിവറി നടത്തുമെന്ന് ദില്ലി സർക്കാർ പറഞ്ഞു.

ഓൺലൈൻ പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ മദ്യം ബുക്ക് ചെയ്യാൻ സാധിക്കും. ഒഡിഷയിലെ ബാരിപ്പാടാ കോവിഡ് ആശുപത്രിയിൽ രോഗികൾ തറയിൽ നഗ്നമായി കിടക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ആശുപത്രിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ബാരിപാഡ കോവിഡ് ആശുപത്രിയിലെ മോശം പെരുമാറ്റവും അശ്രദ്ധയും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News