‘സാറേ എനിക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠിക്കാന്‍ ഫോണ്‍ ഇല്ല’, തെന്മലയിലെ ഗോപികയുടെ ആവശ്യമറിഞ്ഞയുടന്‍ പരിഹാരവുമായി വിദ്യാഭ്യാസമന്ത്രി

കൈരളി ന്യൂസ് ലൈവില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയോട് പഠനസഹായിയായി മൊബൈല്‍ ഫോണില്ലെന്ന് അറിയിച്ച തെന്മലയിലെ ഗോപികയ്ക്ക് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മൊബൈല്‍ ഫോണ്‍ കൈമാറി പുനലൂര്‍ എം എല്‍ എ സുപാലാണ് ഫോണ്‍ വാങ്ങി നല്‍കിയത്.

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും സുപാല്‍ എം എല്‍ എയും പറഞ്ഞ വാക്ക് പാലിച്ചതോടെ ഗോപികക്ക് ഇനി സമാധാനത്തോടെ സഹപാഠികള്‍ക്കൊപ്പം പഠിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗോപികയും കുടുംബവും ഇന്ന് ഏറെ സന്തോഷത്തിലാണ്. ഫോണ്‍ കിട്ടിയപാടെ ഗോപിക സിം ഇട്ട് കൂട്ടുകാരെയാക്കെ വിളിച്ച് തനിക്ക് മന്ത്രി ഫോണ്‍ വാങ്ങി തന്ന കാര്യങ്ങള്‍ ഒക്കെ അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു. ഇനി വീടുകൂടി യാഥാര്‍ത്ഥ്യമായാല്‍ ഗോപികക്ക് അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here