ടോള്‍ പിരിവ്: ഡി വൈ എഫ് ഐ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കൊല്ലം ടോള്‍ പ്ലാസയില്‍ ടോള്‍ ഇന്ന് മുതല്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ എത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ടോല്ല്‍ പിരിവു നിര്‍ത്തി വച്ചു. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ ടോള്‍ പിരിക്കാനായി കമ്പനി എത്തിയതിനെ തുടര്‍ന്നാണ് ഡി വൈ എഫ് ഐ പ്രതിഷേധവുമായി എത്തിയത്.

ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കകള്‍ പരിഹരിക്കാന്‍ നാളെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി നിലപാടെടുക്കുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ടോള്‍ പിരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് ജനുവരി 16ന് ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പിരിവ് മാറ്റുകയായിരുന്നു. ഫെബ്രുവരി മാസത്തിലും ടോള്‍ പിരിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ടോള്‍ പിരിക്കാനുള്ള നീക്കം പൊലീസ് തടയുകയായിരുന്നു. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെയാണ് ടോള്‍ പിരിക്കുന്നതെന്ന് കാണിച്ചാണ് പൊലീസ് പിരിവ് തടഞ്ഞത്. ടോള്‍ പിരിക്കാനുള്ള തീരുമാനം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News