കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി.

മുസ്ലിം ഇതര വിഭാഗങ്ങൾക്ക് മാത്രം പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചതിനെതിരെയാണ് ലീഗ് കോടതിയെ സമീപിച്ചിരിക്കുന്നത്.പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ എ യാണ് മുസ്‌ലിം ലീഗിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.

വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി.ഏറെ വിവാദങ്ങൾക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരിൽ നിന്ന് ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷ കേന്ദ്രസർക്കാർ ക്ഷണിച്ചത്. മെയ് 28 ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു.ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽലെ 13 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷ തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here