സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവ ഗീതം ഏറ്റെടുത്ത് കുരുന്നുകള്‍

പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രവേശനോത്സവ ഗീതം തരംഗമാകുന്നു. പ്രശസ്ത കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോര്‍ഡിനേറ്ററുമായ മുരുകന്‍ കാട്ടാക്കട ആണ് ഗീതത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ രമേശ് നാരായണനാണ് ഗീതത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഗീതത്തിന്റെ നിര്‍മ്മാണം സമഗ്ര ശിക്ഷാ കേരളം ആണ്. ഗായിക മധുശ്രീ, വിദ്യാര്‍ഥികളായ ആരഭി വിജയ്, ആഭേരി വിജയ്, ഗംഗ പി വി, ദേവനന്ദ എന്നിവരാണ് ഗീതം ആലപിച്ചത്. ഓര്‍ക്കസ്‌ട്രേഷന്‍ സ്റ്റീഫന്‍ ദേവസിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News