ആളൊഴിഞ്ഞ വീട്ടില്‍ വാറ്റ്​; 20 ലിറ്റര്‍ ചാരായവുമായി മൂന്ന്​ യുവാക്കള്‍ അറസ്​റ്റില്‍

സൗത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗുരുമന്ദിരം ചിറമുറക്കല്‍ കോളനിയില്‍നിന്ന്? വാറ്റ് ഉപകരണങ്ങളും 20 ലിറ്റര്‍ ചാരായവുമായി മൂന്ന്? യുവാക്കളെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തില്‍ പിടികൂടി. ചിറമുറയ്ക്കല്‍ ധനേഷ്, ഇരവുകാട് കൊമ്ബത്താന്‍ പറമ്ബ് അപ്പു, പനമ്ബറമ്ബ് ജയേഷ് എന്നിവരാണ് അറസ്റ്റിലായത്.

ലോക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്ന ഇവര്‍ കോളനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒത്തുകൂടി രാത്രി ചാരായം വാറ്റുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പ്രദേശം പൊലീസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. മുമ്ബും പല കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

വാറ്റ് ചാരായം ലിറ്ററിന് 2500 മുതല്‍ 3000 രൂപക്കാണ് വിറ്റിരുന്നത്. എസ്.ഐ തോമസ് കെ. എക്‌സ്, എസ്.ഐ കബീര്‍, എ.എസ്. ഐ മോഹന്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ് പോള്‍, സിവില്‍ പൊലീസ്? ഓഫിസര്‍മാരായ റോബിന്‍സണ്‍, അരുണ്‍കുമാര്‍, പ്രതീഷ് കുമാര്‍ മൈക്കിള്‍, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News