ലക്ഷദ്വീപ്: റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഹാജരാക്കണം, എയര്‍ ആംബുലന്‍സിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണം; കോടതിയുടെ കര്‍ശ്ശന നിര്‍ദ്ദേശം

റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഉടന്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും. എയര്‍ ആംബുലന്‍സ് സേവനത്തിന് നാലംഗ സമിതിയെ നിയോഗിച്ച നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ദ്വീപില്‍ നിന്നും അടിയന്തിര മെഡിക്കല്‍ ആവശ്യത്തിന് എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കോടതിയെ അറിയിക്കണം.

ജില്ലാ കളക്ടറുടെ കോലം കത്തിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഉടനടി കവരത്തി സി ജെ എം മുമ്പാകെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇന്ന് മൂന്ന് മണിക്ക് മുന്‍പ് വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാക്കണം. കില്‍ത്താന്‍ ദ്വീപില്‍ അറസ്റ്റിലായ 23 പേരെയാണ് ഹാജരാക്കേണ്ടത്. ജാമ്യം ലഭിക്കുന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവര്‍ 5 ദിവസമായി റിമാന്‍ഡില്‍ കഴിയുന്നതില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മറ്റ് കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരിക്കുന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും കോടതി. കേസ് നാളെ വീണ്ടും പരിഗണിക്കും. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഡി എം ഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News