തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ദിനപത്രം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ദിനപത്രം ‘കോട്ടണ്‍ഹില്‍ വാര്‍ത്ത’ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. സ്‌കൂളിലെ അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ ആണ് പത്രം പുറത്തിറക്കുന്നത്. വാര്‍ത്ത തയ്യാറാക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.

എല്ലാ ദിവസവും ദിനപത്രം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സോഷ്യല്‍ മീഡിയ വഴി വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും രംഗത്തുണ്ട്. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News