നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. പ്രതികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എസ് ഐ കെ എ സാബു ഉള്‍പ്പെടെ ആറ് പേരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടാന്‍ ഡി ജി പിക്ക് നിര്‍ദേശം. അഞ്ച് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കെ നാരായണക്കുറുപ്പ് കമ്മീഷന്റേതാണ് ശുപാര്‍ശ. ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും. മരിച്ച രാജ് കുമാറിന്റെ ഭാര്യക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

തീരുമാനം സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം ഡി ജി പിക്ക് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു.

എ എസ് ഐ സി ബി റെജിമോന്‍, പൊലീസ് ഡ്രൈവര്‍മാരായ സി പി ഒ പി എസ് നിയാസ്, സീനിയര്‍ സി പി ഒ സജീവ് ആന്റണി, ഹോം ഗാര്‍ഡ് കെ എം ജയിംസ്, സി പി ഒ ജിതിന്‍ കെ ജോര്‍ജ്, എ എസ് ഐ റോയ് പി വര്‍ഗീസ്, സീനിയര്‍ സി പി ഒ ബിജു ലൂക്കോസ്, വനിതാ സി പി ഒ ഗീതു ഗോപിനാഥ് എന്നിവരാണു കുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here