സിബിഎസ്ഇ 12 ആം ക്ലാസ്സ് പരീക്ഷ; ഇന്ന് തീരുമാനം ഉണ്ടാകില്ല

സിബിഎസ്ഇ 12 ആം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകില്ല. സുപ്രീംകോടതിയില്‍ തീരുമാനം അറിയിക്കും. ഹര്‍ജി കോടതി പരിഗണയില്‍ ആയതിനാല്‍ തീരുമാനം കോടതിയില്‍ അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ 9, 10,11 ക്ലാസ്സുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here