രാജ്യത്തെ സാമ്പത്തിക തകർച്ചക്ക് കാരണം കൊവിഡ് മാത്രമല്ലെന്നും, മോദി സർക്കാരിന്റെ പിടിപ്പുകെടാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി

രാജ്യത്തെ സാമ്പത്തിക തകർച്ചക്ക് കാരണം കൊവിഡ് മാത്രമല്ലെന്നും, മോദി സർക്കാരിന്റെ പിടിപ്പുകെടാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി വ്യക്തമാക്കി.

കൊവിഡിന് ബാധിക്കുന്നതിന് മുന്നേ നോട്ട് നിരോധനത്തിലൂടെയും, ജിഎസ്ടിയിലൂടെയും മോദി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ നശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് യ്യെച്ചൂരി പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരുടെ സ്വാകാര്യ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ സ്വത്തുക്കൾ കൊള്ള ചെയ്തെന്നും. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ചെന്നും യ്യെച്ചൂരി വിമർശിച്ചു.

കൊവിഡിന് മുന്നേ തന്നെ രാജ്യത്ത് സമ്പത്തിക തകർച്ച ഉണ്ടായിരുന്നെന്നും
സാമ്പത്തിക തകർച്ചക്ക് കാരണം കൊവിടെന്ന് പറഞ്ഞു രക്ഷപ്പെടാൻ മോദിയെ അനുവദിക്കരുതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here