ചോറിനൊപ്പം വെണ്ടയ്ക്കകറി ഇങ്ങനെ തയാറാക്കി കഴിച്ചു നോക്കൂ, ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കും കറിയായി ഉപയോഗിക്കാം.
ചേരുവകള്‍:
വെണ്ടയ്ക്ക: 15
കുഞ്ഞു ള്ളി: 8
കറിവേപ്പില
ചുവന്ന മുളകുപൊടി: 4tsp
മഞ്ഞൾ: 1tsp
തേങ്ങാപ്പാൽ: 3 കപ്പ്
ഉപ്പ്
കുടംപുളി: 2 കഷണങ്ങൾ
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്കയും 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് വഴറ്റുക .. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക..ഇപ്പോൾ ചേർക്കുക കറിവേപ്പില തേങ്ങാപ്പാൽ കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക ..
കറി നന്നായി വറ്റി എണ്ണ തെളിഞ്ഞ് വരുന്നത് വരെ 10 മിനിറ്റ് തിളപ്പിക്കുക..
അരിഞ്ഞ 3 കുഞ്ഞുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ചതിനു ശേഷം 1/4 ടീസ്പൂൺ ചുവന്ന മുളകുപൊടിയും ചേർത്ത് ഇത് കറിയിൽ ചേർക്കുക. 5-10 മിനിറ്റ് നേരത്തേക്ക് മൂടി വയ്ക്കുക ചോറിനൊപ്പം വിളമ്പുക
Get real time update about this post categories directly on your device, subscribe now.