ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് രണ്ടാം റൗണ്ടില്‍ കടന്ന് സെറീന വില്യംസ്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ജയത്തിലൂടെ തുടങ്ങി മുന്‍ ലോക ഒന്നാം നമ്ബര്‍ താരം സെറീന വില്യംസ്. ആദ്യ റൗണ്ടില്‍ റുമാനിയന്‍ താരം ഐറിന കാമിലിയ ബേഗുവിനെ പരാജയപ്പെടുത്തി സെറീന രണ്ടാം റൗണ്ടില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. സ്കോര്‍ 7-6, 6-2.

നീണ്ട നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഗ്രാന്‍സ്ലാം കിരീടമെന്ന ലക്ഷ്യത്തോടെയാണ് മുന്‍ ചാമ്ബ്യന്‍ കളിമണ്‍ കോര്‍ട്ടില്‍ ഇത്തവണ ഇറങ്ങിയിരിക്കുന്നത്.

ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുവാന്‍ സാധിച്ചാല്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്കാവും. മുന്നോട്ടും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചാല്‍ ആ നേട്ടം സെറീനയ്ക്ക് സ്വന്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel