സംസ്ഥാനത്ത് മണ്‍സൂണ്‍ വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ജൂണ്‍ മൂന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

രാജ്യത്ത് ഇത്തവണ സാധാരണനിലയിലുള്ള മണ്‍സൂണാണ് പ്രതീക്ഷിക്കുന്നത്. മണ്‍സൂണ്‍ കാലയളവില്‍ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.

അതേസമയം സംസ്ഥാനത്ത് ഈ വേനല്‍ക്കാലത്ത് ലഭിച്ചത് കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ കൂടിയ മഴയാണെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇതുവരെ 108 ശതമാനം മഴയാണ് കൂടിയത്. 36.15 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 75.09 സെ.മീ മഴ ലഭിച്ചു.കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയില്‍, കുറവ് വയനാട്ടില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News