ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു.

ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എസ് സതീഷ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും കോലം കത്തിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളായ എ എ അന്‍ഷാദ്, പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News