ചവറ ശങ്കരമംഗലം സ്കൂളിൽ 250 കൊവിഡ് ചികിത്സ കിടക്കകൾ ഒരുക്കി ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ഡോ ബി രവി പിള്ള

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നു ചവറ ശങ്കരമംഗലം സ്കൂളിൽ തയ്യാറാക്കുന്ന കൊവിഡ് ചകിത്സ കേന്ദ്രത്തിലാണ് 250 രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യങ്ങൾ സമയബന്ധിധമായി തയ്യാറാകുന്നത്.

കട്ടിലിനും, കിടക്കൾക്കും പുറമെ വാഷിംഗ്‌ മെഷീനുകൾ, ഫ്രിഡ്ജുകൾ, നനൂറോളം കസേരകൾ, ഇൻഡക്ഷൻ കുക്കറുകൾ തുടങ്ങി കിടത്തി ചികിലാസകേന്ദ്രത്തിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ആർ പി ഗ്രൂപ്പ്‌ ഒരുക്കുന്നുണ്ട്.

കുട്ടിക്കാലത്തു പഠിച്ച സ്കൂളിൽ തന്നെ ഈ പ്രതിസന്ധി കാലത്ത് കിടക്കകൾ ഒരുക്കേണ്ടി വന്നത് മനസിനെ വിഷമിപ്പിച്ച കാര്യമാണ്. എന്നാൽ നമ്മൾ ഏല്ലാവരും ഒറ്റക്കെട്ടായി കൊവിഡ് പ്രതിസന്ധി എത്രയും വേഗം തരണം ചെയ്യുമെന്ന് ആർ പി ഗ്രൂപ്പ്‌ ചെയർമാൻ ഡോ രവി പിള്ള പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാന സർക്കാരുമായി ചേർന്നുകൊണ്ട് കൊവിഡ് പ്രതിസന്ധി തരണം ചെയ്യുവാനുള്ള കൂടുതൽ പ്രവർത്തനങ്ങളിൽ പങ്കാളിത്തിനു ഉറപ്പു നൽകിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here