ലക്ഷദ്വീപ് കളക്ടര്‍ അസ്‌ക്കര്‍ അലിയുടെ വിവാദ പരാമര്‍ശം ; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത്

ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് കളക്ടര്‍ അസ്‌ക്കര്‍ അലി ദ്വീപ് ജനതക്കെതിരെ നടത്തിയ പരാമര്‍ശ്ശങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍ വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത്.സമാധാനപരമായി പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും പഞ്ചായത്ത് ഭാരവാഹികള്‍ ആരോപിച്ചു.

ജനാധിപത്യപരമായ രീതിയിലാണ് ജിലാകളക്ടര്‍ക്കെതിരെ പ്രതിഷേധമുണ്ടായത്. അന്യായമായ കേസുകള്‍ പിന്‍ വലിക്കണമെന്നും കില്‍ത്താന്‍ വി.ഡി.പിയുടെ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.സുപ്രീം കോടതി അംഗീകരിച്ച ഐ.ഐ.എം.പി പ്രകാരം വികസപദ്ധതികളും നിയമപരിഷ്‌കാരങ്ങളും അതാത് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തും എം പിയുമായും ആലോചിച്ചേ നടപ്പിലാക്കാവൂ എന്ന് അഡ്മിനിസ്‌ട്രേറ്ററോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയവും പഞ്ചായത്ത് അവതരിപ്പിച്ചു.ചെയര്‍ പേഴ്‌സണ്‍ മുഹമ്മദ് സലീം

യോഗത്തില്‍ ചെയര്‍ പേഴ്‌സണ്‍ മുഹമ്മദ് സലീം , മെമ്പര്‍മ്മാര്‍ സൈഫുള്ള, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാഹിബ,ഡിപി മെമ്പര്‍ കുന്നിമാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കളക്ടറുടെ വിവാദപ്രസ്താവനകള്‍ക്കെതിരെയും പഞ്ചായത്ത് യോഗം പ്രമേയങ്ങള്‍ പാസാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here