ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി; ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിക്കെതിരെ കേസെടുത്തു

ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിക്കെതിരെ കേസെടുത്തു. ഓബിസി മോര്‍ച്ച വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്.

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് പല്‍പു ഫെയിസ് ബുക്ക് കുറിപ്പെഴുതിയിരുന്നു.ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് ഓ.ബി.സി മോര്‍ച്ചാ വൈസ് പ്രസിഡന്റിന്റെ ഫെയിസ് ബുക്കില്‍ കുറിപ്പില്‍ എഴുതിയത്.

കുഴല്‍പ്പണക്കേസ് പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയെന്നും. പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. ഋഷി പല്‍പുവിനെ ബി.ജെ.പിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു.

ഈ കുറിപ്പെഴുതിയതിനെതിരെ ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി ഹരി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഋഷി പത്പുപോലീസില്‍ പരാതി നല്‍കിയിരുന്നു. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here