കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി മരച്ചീനി നല്‍കി യുവ കര്‍ഷകന്‍

വിളവെടുത്ത മരച്ചീനി കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍. ചേര്‍ത്തല ചെറുവാരണം സ്വദേശിയായ ഭാഗ്യരാജാണ് മാരാരിക്കുളം ജനമൈത്രി പൊലീസുമായി ചേര്‍ന്ന് വരകാടിയിലെ കണ്ടെയ്‌മെന്റ് സോണില്‍ സൗജന്യമായി വിതരണം ചെയ്തത്.

ഭാഗ്യരാജിന്റെ കൊവിഡ് സഹായം എം.എല്‍.എ -പി.പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷ്, കെ.കെ. കുമാരന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എസ്.രാധാകൃഷ്ണന്‍ , പഞ്ചായത്ത് അംഗം പ്രീത അനില്‍ ,കണിച്ചുകുളങ്ങര ബാങ്ക് ഭരണ സമതി അംഗം സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം.ബി.എ ക്കാരനായ ഭാഗ്യരാജ് ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് കൃഷിയില്‍ സജീവമായത്. ഓണ്‍ലൈന്‍ പച്ചക്കറി വിപണനവും ഉണ്ട്.സുഹൃത്തുക്കളായ ജയരാജ് ,വിഷ്ണു എന്നിവരുടെ സഹായത്തോടെ ഒരു ഏക്കറിലാണ് ഭാഗ്യരാജ് കൃഷി നടത്തിയത്.പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.ഭാഗ്യരാജിനെ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel