ഡിസംബറോടെ രാജ്യം സമ്പൂർണ അൺലോക്കിങ്ങിലേക്ക്: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസമെന്ന് കേന്ദ്രം

രാജ്യത്ത് ആക്റ്റീവ് കേസുകൾ 50% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 1.3 ലക്ഷം ആക്റ്റീവ് കേസുകളാണ് രാജ്യത്ത് കുറയുന്നത്. അതേ സമയം രാജ്യത്ത് പ്രതിദിനം 20 ലക്ഷത്തോളം കൊവിഡ് ടെസ്റ്റുകൾ നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ 21.6 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവർത്തകർക്ക് 1.67 കോടി ഡോസും ,കൊവിഡ് മുൻ‌നിര പോരാളികൾക്ക് 2.42 കോടി ഡോസും , 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 15.48 കോടി ഡോസും , 18-44 വയസ് വരെ പ്രായമുള്ളവർക്ക് 2.03 കോടി ഡോസുകളും വിതരണം ചെയ്തു.

രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ജൂലൈ പകുതിയോ ഓഗസ്റ്റോ ആകുമ്പോഴേക്കും പ്രതിദിനം 1 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ ആവശ്യമായ ഡോസുകൾ കേന്ദ്രത്തിന് ലഭിക്കുമെന്നും ഡിസംബറോടെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകുമെന്നും കേന്ദ്രം അറിയിച്ചു.

ഡിസംബറോടെ രാജ്യം സമ്പൂർണ അൺലോക്കിങ്ങിലേക്ക് കടക്കും.കോവിഷീൽഡും കോ വാക്സിനും രണ്ട് ഡോസായിതന്നെ വിതരണം ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News