പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയർസെക്കൻററി സ്കൂൾ. ഗോത്രവർഗ്ഗഭാഷയുൾപ്പെടെ ഏഴ് ഭാഷകളിലാണ് വിദ്യാർത്ഥികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തത്.
ഫസ്റ്റ്ബെൽ മുഴങ്ങിയപ്പോൾ ഭാഷാവൈവിധ്യങ്ങളേറെയുള്ള മണ്ണിൽ വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തെ സ്വാഗതം ചെയ്തത് വേറിട്ട രീതിയിൽ.ഗോത്രവർഗ്ഗഭാഷയായ ഇരുളയിലും കൊറിയൻ ഭാഷയിലും മലയാളം,ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,അറബി ഭാഷയിലുമാണ് വിദ്യാർത്ഥികൾ പുതിയ അദ്ധ്യയന വർഷത്തെ സ്വാഗതം ചെയ്തത്.
വേറിട്ട രീതിയിൽ വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് വേണ്ടിയാണ് വിവിധ ഭാഷകൾ സമന്വയിപ്പിച്ച് പ്രവേശനോത്സവമൊരുക്കിയത്. സ്പീക്കർ എംബി രാജേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് ആശംസാ സന്ദേശമയച്ചു.
ADVERTISEMENT
സിനിമാ താരം ഗൗരി നന്ദയും മുഖ്യാതിഥിതായി അധ്യയനവർഷാരംഭത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു. ലോക്ക് ഡൗൺ കാലത്ത് സ്കൂളിലെ വിദ്യാർത്ഥികൾ ഓൺലൈനായി വിവിധ വിദേശ ഭാഷകളിൽ പരിശീലനം നേടിയിരുന്നു.ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾ ഏറെ പഠിക്കുന്ന സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.