മന്ത്രി പി രാജീവിനെയും ജി സ്റ്റീഫന്‍ എം എല്‍ എയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡീലക്‌സ് പേ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിയെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളോടെയാണ് പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. വിശദമായ പരിശോധനകള്‍ക്കു ശേഷം അതിനനുസരിച്ച് തുടര്‍ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കും.

അരുവിക്കര എം എല്‍ എ ജി സ്റ്റീഫനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിനു ശേഷമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് എംഎല്‍എ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപതികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News