മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂണ്‍ പത്തിനു മുന്‍പ് അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ സംബന്ധിച്ച യഥാര്‍ഥ രേഖകളും ഉള്‍പ്പെടുത്തണം.

പുന്നപ്ര(ആലപ്പുഴ),തൃത്താല(പാലക്കാട്), മരുത്തോങ്കര(കോഴിക്കോട്) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും കീഴ് മാട്(എറണാകുളം), വടക്കാഞ്ചേരി, ചേലക്കര(രണ്ടും തൃശൂര്‍), കുഴല്‍മന്ദം(പാലക്കാട്), പെരിങ്ങം(കണ്ണൂര്‍), വെള്ളച്ചാല്‍(കാസര്‍കോട്) എന്നിവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News