പ്രവേശനോൽസവം ‘ഡിംഭീരം’ ആക്കി പട്ടം ഗേൾസ് മോഡൽ സ്കൂൾ

വിർച്വൽ പ്രവേശനോൽസവം ഡിജിറ്റൽഗംഭീരം അഥവാ ‘ഡിംഭീരം’ ആക്കി പട്ടം ഗേൾസ് മോഡൽ സ്കൂൾ. പട്ടം ഗേൾസിലെ പ്രവേശനോത്സവം ഓൺലൈനായി ആഘോഷിച്ചു .രാവിലെ 8:30 ന് നടന്ന സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് രാവിലെ10.30 ന് നടന്ന സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടനത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് എം.എസ്. അജിത് കുമാർ അധ്യക്ഷനായിരുന്നു.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു കൊണ്ട് ആരംഭിച്ച പ്രവേശനോത്സവത്തിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ പി. അനിതകുമാരി സ്വാഗതം ആശംസിച്ചു. എംഎല്‍എ അഡ്വ. വി കെ പ്രശാന്ത് ഓൺലൈനായി പരിപാടി ഉത്ഘാടനം ചെയ്തു.

പട്ടം മോഡൽ ഗേൾസ് സ്കൂൾ വിദ്യാർഥിനിയുടെ പിതാവും കൃഷിമന്ത്രിയുമായ പി.പ്രസാദ് ഓൺലൈനായി നവാഗതർക്ക് ആശംസകൾ നേർന്നു. കേശവദാസപുരം വാർഡ് കൗൺസിലർ അംശു വാമദേവൻ മുഖ്യപ്രഭാഷണം നടത്തി.

എൻ രത്നകുമാർ DPC ( SSK) ,കെ. സിയാദ് DEO ,ആർ. അനൂപ് BPO, ഹൈസ്കൂൾ പ്രഥമ അധ്യാപിക പി.നസീമാബീവി എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നു. ജനറൽ സ്റ്റാഫ് സെക്രട്ടറി വി.വിനയൻ നന്ദി അർപ്പിച്ചു.

എഴാം ക്ലാസ് വിദ്യാർഥിനി ലക്ഷ്മി ദേവി നരസിംഹം അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തെ തുടർന്ന് വിദ്യാർഥികളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ക്ലാസ് തല പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സ്കൂൾ തല പ്രവേശനോസവം ഫേസ് ബുക്ക് ലൈവിലൂടെ തൽസമയ സംപ്രേക്ഷണം 3500 ഓളം ആളുകൾ വീക്ഷിച്ചു.പ്രവേശനോത്സവത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ യൂടൂബിലും ലഭ്യമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News