സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ റദ്ദാക്കി

കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തിലാണ് തീരുമാനം. സിബിഎസ്ഇ പ്ലസ് വൺ പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു. കൊവിഡ് വ്യാപനവും സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചാണ് പ്ലസ് ടു പരീക്ഷയും റദ്ദാക്കിയത്. സുരക്ഷ ഉറപ്പുവരുത്തി പരീക്ഷ നടത്താം എന്നാണ് കേരളം അറിയിച്ചിരുന്നത്.

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് 10ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീംകോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News