പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നാളെ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

പാലക്കാട് ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ നാളെ (ജൂൺ 02) ന് സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടക്കും. രാവിലെ 9:30 മുതൽ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
3. ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പുതുനഗരം
6. ആർ പി എം ഹയർസെക്കൻഡറി സ്കൂൾ പനങ്ങാട്ടിരി, എലവഞ്ചേരി

ജില്ലയിൽ ഏപ്രിൽ ഒന്ന് മുതൽ ജൂൺ 01 വരെ 477641 പേരിൽ പരിശോധന നടത്തി.ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രിൽ 01 മുതൽ ജൂൺ 01 വരെ 477641 പേരിൽ ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധന നടത്തി. ഇതിൽ 110430 പേർക്ക് രോഗം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News