മഹാരാഷ്ട്രയിൽ പുതിയ കേസുകൾ 14,123; മരണം 473

മഹാരാഷ്ട്രയുടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 14,123 ആയി കുറഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിൽ 477 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് മഹാരാഷ്ട്രയിൽ പ്രതിദിന കേസുകളുടെ എണ്ണം 20,000 മാർക്കിനു താഴെ റിപ്പോർട്ട് ചെയ്യുന്നത് . മരണസംഖ്യ 96,198 ആയി.സംസ്ഥാനത്ത് രോഗികളുടെ എണ്ണം 57,61,015 ലെത്തി.

സംസ്ഥാനത്ത് ഇന്ന് 35,949 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു, ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,31,319 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 94.28 ശതമാനമായി ഉയർന്നു.സംസ്ഥാനത്തെ മരണനിരക്ക് 1.67% ആണ്.

നിലവിൽ 17,68,119 പേർ ഹോം ക്വാറന്റൈനിലും 9,315 പേർ വിവിധ കൊവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.അതെ സമയം മുംബൈ നഗരത്തിൽ 830 പുതിയ കേസുകളും 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നഗരത്തിലെ രോഗികളുടെ എണ്ണം 7,06,118 ആയി ഉയർന്നു. മരണസംഖ്യ 14,849 .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel