തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമാണ് ജില്ലയില്‍ മത്സ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്നുവരെയാണ് ഹാര്‍ബറുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്. ഒരു സമയം 20 ആളുകള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കാം. ഹാര്‍ബറില്‍ ചില്ലറ വില്‍പ്പനയും ലേലവും ഉണ്ടായിരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News