133.52 മെട്രിക് ടണ്‍ ഓക്‌സിജനുമായി നാലാമത് എക്‌സ്പ്രസ്സ് വല്ലാര്‍പ്പാടത്തെത്തി

ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്‌സിജനുമായി നാലാമത് ഓക്‌സിജൻ എക്‌സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടൺ ഓക്‌സിജൻ ആണ് എത്തിയിട്ടുള്ളത്. 31.05.2021 നാണ് ഓക്‌സിജൻ എക്‌സ്പ്രസ്സ് ഒഡിഷയിൽ നിന്നും യാത്ര തിരിച്ചത്. ഇതോടെ ഓക്‌സിജൻ എക്‌സ്പ്രസ് വഴി കേരളത്തിൽ എത്തിച്ച ആകെ എൽഎംഒ 513.72 മെട്രിക് ടൺ ആയി.

നേരത്തെ, മൂന്ന് ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിനുകളിലായി 380.2 മെട്രിക് ടൺ ഓക്‌സിജൻ വല്ലാർപടം കണ്ടെയ്‌നർ ടെർമിനലിൽ എത്തിച്ചിരുന്നു.മെയ് 16ന് 117.9 മെട്രിക് ടൺ, 22ന് 128.67 മെട്രിക് ടൺ, 27ന് 133.64 മെട്രിക് ടൺ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.ഇന്ന് എത്തിയ ഓക്‌സിജൻ ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന്റെയും റെയിൽവേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കുന്ന ജോലി പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News