ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി നെതര്‍ലാന്‍ഡ്സ്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പ്രവാസികൾ. അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്ക് വിലക്ക് പല രാജ്യങ്ങളും ഏർപ്പെടുത്തിയത് സ്വദേശത്തേയ്ക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് തിരിച്ചടിയായി. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരിക്കുകയാണ് നെതർലാൻഡ്സ്.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 26നാണു ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചത്. വിലക്ക് പിൻവലിച്ച കാര്യം ആംസ്റ്റർഡാമിലെ ഇന്ത്യൻ എംബസിയാണ് വ്യക്തമാക്കിയത്.എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും നിലനിൽക്കുകയാണ്. യാത്രാവിലക്ക് നീട്ടിയതായി സൗദി അറേബ്യയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News