ലീഗിൽ പൊട്ടിത്തെറി രൂക്ഷം; തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം ഏഴ് കൗൺസിലർമാർ ബഹിഷ്കരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലീം ലീഗിൽ പൊട്ടിത്തെറി.ലീഗ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം ഏഴ് കൗൺസിലർമാർ ബഹിഷ്കരിച്ചു.ലീഗ് കൗൺസിലർമാർക്കിടയിൽ ഭിന്നത രൂപപ്പെട്ടതോടെ തളിപ്പറമ്പ നഗരസഭ ഭരണം പ്രതിസന്ധിയിലായി.

മുസ്ലീം ലീഗ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയിൽ ഏഴ് കൗൺസിലർമാരാണ് നഗരസഭ ഭരണത്തിനെതിരെ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്കരിച്ചത്.ഭരണത്തിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും ഭരണനേതൃത്വത്തിന് ഏകാധിപത്യ സ്വഭാവമാണെന്നും ഇവർ ആരോപിക്കുന്നു.വികസന കാര്യ, ക്ഷേമ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻമാർ ഉൾപ്പെടെ ഏഴ് കൗൺസിലർമാരാണ് യോഗം ബഹിഷ്കരിച്ചത്.

ചെയർപേഴ്സനെ മറികടന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറാണ് ഭരണം നിയന്ത്രിക്കുന്നത് എന്നാണ് ആക്ഷേപം.ഏഴ് കൗൺസിലർമാർ വിട്ട് നിൽക്കുന്ന സാഹചര്യത്തിൽ നഗരസഭ ഭരണം പ്രതിസന്ധിയിലായി.ഏഴു പേർ കടുത്ത നിലപാട് സീകരിച്ചാൽ യു ഡി എഫിന് നഗരസഭ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും.ലീഗ് പ്രവർത്തകരും ഇരു ചേരിയിലുമായി നിലയുറപ്പിച്ചിരിക്കുകയാണ്.നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ഷബീറെന്ന സജീവ ലീഗ് പ്രവർത്തകനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതും ഭരണ നേതൃത്വത്തിനെതിരെയുള്ള പടയൊരുക്കത്തിന് കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News