നിലമ്പൂർ-തിരുവനന്തപുരം രാജ‍്യറാണി സർവീസ് പുനരാരംഭിച്ചു

നിലമ്പൂർ: കൊവിഡ് മഹാമാരിയും ലോക്ഡൗണും മൂലം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണം തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ‍്യറാണി എക്​സ്​പ്രസ് സർവീസ് പുനരാരംഭിച്ചു. ഏഴ്​ സ്ലീപ്പർ കോച്ചുകളും രണ്ട് എ.സി കോച്ചുകളും നാല്​ സെക്കൻഡ്​​ ക്ലാസ് കോച്ചുകളും ഉൾപ്പെടെ 13 കോച്ചുകളുമായാണ് സർവീസ് പുനരാരംഭിച്ചത്.

ചൊവ്വാഴ്ച മുതൽ സർവീസ് പുനരാരംഭിച്ചത് ജില്ലക്ക് ആശ്വാസകരമായിട്ടുണ്ട്. പൂർണമായും റിസർവേഷനുളള വണ്ടിക്ക്​ നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക്​ സ്​റ്റേഷനുകളിൽ മാത്രമാണ്​ സ്​റ്റോപ്പുളളത്​.

രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേയ്ക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തുന്ന രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. നേരത്തെ നിലമ്പൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കൊവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News