ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ കന്നിട്ടജെട്ടിയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നെങ്കിലും മോട്ടോര്‍ കേടായതിനാല്‍ തീ അണയ്ക്കാനായില്ല. ഇതോടെ ഹൗസ് ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

കോയിനോണിയ ക്രൂസിന്റെ രണ്ട് ബോട്ടുകളാണ് കത്തിയത്. ആദ്യം ഒരു ഹൗസ് ബോട്ടില്‍ തീ പിടിക്കുകയും വൈകാതെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് പടരുകയുമായിരുന്നു. വലിയ ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.ലോക്ഡൗണായതിനാല്‍ കഴിഞ്ഞ കുറേ നാളുകളായി ഹൗസ് ബോട്ടുകള്‍ ഓടുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News