ലക്ഷദ്വീപിന്റെ അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി എഫ് എം പി മാരുടെ പ്രതിഷേധ സമരം

ലക്ഷദ്വീപിന്റെ അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽ ഡി എഫ് എം പി മാരുടെ പ്രതിഷേധ സമരം

ലക്ഷദ്വീപിന്റെ അവകാശം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടക്കുകയാണ് .ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എൽ ഡി എഫ് എം പി മാരായ എളമരം കരീം,ജോൺ ബ്രിട്ടാസ്,ബിനോയ് വിശ്വം, ശ്രേയാംസ് കുമാർ ,ഡോ വി ശിവസദാസൻ, എ എം ആരിഫ്,തോമസ് ചാഴികാടൻ  എന്നിവർ രാവിലെ പതിനൊന്നു മണിക്ക് രാജ്ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തി.

കേന്ദ്ര സർക്കാർ ജനാധിപത്യത്തെ പരസ്യമായി പുച്ഛിക്കുകയാണ് എന്നും ലക്ഷദ്വീപിൽ നടക്കുന്നത് ഗുജറാത്ത് മോഡൽ കാവിവത്ക്കരണം ആണ് എന്നും എളമരം കരീം എം പി പറഞ്ഞു .ലക്ഷദ്വീപിലെ ജനതക്കൊപ്പം ഒറ്റക്കെട്ടായി കേരളം ഉണ്ടാകുമെന്ന് ബിനോയ് വിശ്വം എം പി അഭിപ്രായപ്പെട്ടു.ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്നത് ആർ എസ് എസ് അജണ്ട ആണെന്നും എം പിമാരെ ലക്ഷദ്വീപിൽ പ്രവേശിപ്പിക്കില്ലെന്ന വാശി ആർക്കു വേണ്ടി എന്നും ബിനോയ് വിശ്വo ആരാഞ്ഞു .ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ കേന്ദ്ര സർക്കാരിൻ്റെ ദല്ലാൾ ആണെന്ന് തോമസ് ചാഴിക്കാടൻ എം പി അഭിപ്രായപ്പെട്ടു.
ബി ജെ പി അജണ്ടയാണ് ലക്ഷ ദ്വീപിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് 
ശ്രേയാംസ് കുമാർ എം പി പറഞ്ഞു.

എൽ ഡി എഫിന്റെ ആഭിമുഖ്യത്തിൽ നാളെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കും .ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് എൽ ഡി എഫ് നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്‍്റിനെ മുന്നില്‍ നിര്‍ത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. അധിനിവേശത്തിന്‍്റെ യുക്തികള്‍ കൊണ്ട് ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിന്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം.ലക്ഷദ്വീപിലെ ജനപ്രതിനിധികളില്‍ നിന്നും കവര്‍ന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച്‌ നല്‍കണം. സര്‍വീസില്‍ നിന്നും പിരിച്ച്‌ വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം. ഏകാധിപതിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിന്റെ സാംസ്കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്.ചരക്കു നീക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാന്‍ അനുവദിക്കരുത്. ലക്ഷദ്വീപിനൊപ്പമാണ് ജനാധിപത്യത്തിനൊപ്പമാണ് എൽ ഡി എഫ്.  ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് എൽ ഡി എഫ് എം പി മാർ രാജ്ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News